Saturday, January 24, 2009

Introduction to SNC Lavalin Scandal


This is a forum to track SNC Lavalin Scandal in Kerala. To help you better understand the case, we have prepared a presenation. Download and read it. If you have any questions, comments or corrections inform us.

Based on your feedback we will review the presentation. As we were not involved in the scandal or part of CBI we do not know all the facts. Based on documents available with us and reports of other agencies we made this presentation to help you better understand the case. As more data becomes public we will be able to give you better picture of the issue.

Meanwhile enjoy reading. Waiting for your feedback.

Download
Power Point Version

2 comments:

  1. പിണ്റായി വിജയനെ രക്ഷിച്ചാലേ പാര്‍ട്ടി രക്ഷപ്പെടൂ എന്ന അവസ്ഥ സി.പി.എമ്മിന്റെ ഏറ്റവും വലിയ പതനമാണ്‍ കാണീക്കുന്നത്.

    ReplyDelete
  2. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബ്ലോഗില്‍ ചേര്‍ക്കുന്നതു നന്നായിരിക്കും. ജനങ്ങള്‍ക്കറിയാന്‍ താല്‍പ്പര്യമുള്ള കാര്യങ്ങള്‍ വിവിധ പത്രങ്ങളില്‍ പരന്നു കിടക്കുകയാണല്ലോ. എല്ലാവര്‍ക്കും എല്ലാ പത്രങ്ങളും വായിക്കാന്‍ കിട്ടണമെന്നുമില്ല.
    ഇതില്‍ ചില രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്. കേവലമായ ലാവലില്‍ പ്രശ്നത്തിനുപരി ഇത് വലിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന്റെകൂടി കഥയാണ്. അഴിമതിക്കെതിരെ പോരാടിയ പ്രസ്ഥാനമാണ് സിപിഐ-എം എന്ന് കോണ്‍ഗ്രസ്സുകാര്‍പോലും ചാനലുകളില്‍ കയറി പറയുന്നു. ആ പ്രസ്ഥാനം പണ്ടെടുത്ത നിലപാടുകള്‍ അവര്‍ ഉദാഹരിക്കുന്നു. ആ നിലപാടുകള്‍വരെ കളഞ്ഞു കുളിച്ച് എന്തിനീ പൊറാട്ടു നാടകം എന്നാണ് ചോദിക്കാനുള്ളത്. പഴയ കഥകള്‍ ഓര്‍മ്മിക്കുന്നതു നന്നായിരിക്കും. യുണൈറ്റഡ് ഫ്രണ്ട് തകര്‍ന്നാലും കാലിത്തീറ്റ കുംഭകോണത്തില്‍ പേരുവന്ന ലാലു പ്രസാദ് യാദവിനെ കയ്യൊഴിഞ്ഞേതീരൂ എന്ന നിലപാടെടുത്ത പാര്‍ട്ടിയാണല്ലോ ഇത്.
    സ്വന്തമായി ഒരു ഭരണഘടനയുണ്ടെന്നും അതനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പറയുമ്പോള്‍ത്തന്നെ നിരന്തരമായി ഭരണഘടനാ ലംഘനമല്ലേ നടത്തിക്കൊണ്ടിരിക്കുന്നത് എന്നു സംശയിക്കണം. പിണറായിയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു; എല്ലാ ഘടകങ്ങളിലും റിപ്പോര്‍ട്ടു ചെയ്യാനും പ്രകടനങ്ങള്‍ നടത്താനും പാര്‍ട്ടി തീരുമാനിച്ചു എന്നെല്ലാം പറയുമ്പോള്‍ ഏതാണീ പാര്‍ട്ടി എന്ന ചോദ്യത്തിന് ഭരണഘടന ഉത്തരം നല്‍കേണ്ടതുണ്ടല്ലോ. പോളിറ്റ് ബ്യൂറോ അംഗമായ അച്യുതാനന്ദന്‍ ഉള്‍പ്പെടാത്ത അവയ്ലബിള്‍ പിബിയാണോ പാര്‍ട്ടി?
    ഇത്തരം രാഷ്ട്രീയ പ്രശ്നങ്ങള്‍ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ടെന്ന് ആരും മനസ്സിലാക്കാത്തതെന്താണ്?
    ഇന്ത്യന്‍ ഭരണഘടന എന്ന മറ്റൊന്നുണ്ടല്ലോ. അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ വ്യവസ്ഥയെ ഇത്ര കാലവും സിപിഐ-എം അംഗീകരിച്ചുവന്നിരുന്നല്ലോ. (കോടതികളും അന്വേഷണ കമ്മീഷനുകളും ഓഡിറ്റര്‍ ജനറലുമെല്ലാം എതിരു പറയാത്തിടത്തെല്ലാം എന്നു തിരുത്തി വായിക്കണം) ആ ഭരണഘടനയെ ഇപ്പോള്‍ ആദരിക്കുന്നുണ്ടോ എന്ന പ്രശ്നമാണ് കൈ വെട്ടലിലും തെരുവില്‍ നേരിടലിലും ഉയരുന്നത്.
    ഇത്തരം പ്രശ്നങ്ങളിലേക്ക് മാധ്യമങ്ങള്‍ (സിന്‍ഡിക്കേറ്റുകള്‍) വിരല്‍ ചൂണ്ടുമ്പോള്‍ അവയിലേക്കള്ള പോയിന്ററുകള്‍ ഉള്‍പ്പെടുത്തണമെന്നാണ് സൂചിപ്പിച്ചത്.

    ReplyDelete